പീരുമേട്: പീരുമേട് കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.വാഗമണ്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കു പോലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ജൂണ്‍ 12 മുതൽ 16 വരെ രാജ്കുമാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്ന വിവരം താൻ അറിഞ്ഞില്ല എന്ന ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണത്തിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.