ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു

0
157

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. ബസിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. എറണാകുളം ബസ് സ്റ്റാൻഡിന് സമീപം ചിറ്റൂരിലാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്.