ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

0
178

ആലപ്പുഴ: പ്രതിഷേധങ്ങൾ ഫലം കണ്ടു ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം സപ്ലൈകോയിൽ ജനറൽ മാനേജറായി നിയമിച്ചു. ശ്രീറാമിന് പകരം വി.ആർ. കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും.

മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു