കുവൈത്ത് പോലീസിന് ക്യാമറ സഹിതമുള്ള യൂണിഫോം

കുവൈത്ത് സിറ്റി: പോലീസ് യൂണിഫോമുകൾ ക്യാമറകളോട് കൂടിയതായിരിക്കണമെന്ന നിർദ്ദേശത്തിന് കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിലും പോലീസ് ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഡ്രാഫ്റ്റിന്റെ രചയിതാവ് ഹെഷാം അൽ സാലിഹ് പറഞ്ഞു. ചിലപ്പോൾ, തെറ്റിദ്ധാരണകൾ പോലീസുകാരുടെ ഭാഗത്തുനിന്നോ മറുവശത്ത് നിന്നോ സംഭവിക്കാറുണ്ട്. ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, തന്റെ നിർദ്ദേശം പോലീസിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.