കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണവും വികസനവിജ്ഞാന സദസ്സും നടത്തി

തക്കരിപ്പൂർ : സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, കാൻഫെഡ്, ഗ്രന്ഥശാലാ, സാക്ഷരതാ, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണവും വികസന വിജ്ഞാന സദസ്സും ഒളവറ ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി.വിജയൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നേതൃസമിതി കൺവീനർ വി,കെ.രതീശൻ, മുൻ എ.ഇ.ഒ ഗാന്ധിയൻ കെ.വി. രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒളവറ വാർഡിൽ ഏറെ വർഷങ്ങളായി സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വരുന്ന ഹരിത കർമ്മ സേനാംഗങ്ങളായ വി.കെ.പത്മിനി. ശ്രീജ.കെ എന്നിവരെ ആദരിച്ചു. ചടങ്ങിൽ സി.ദാമോദരൻ സ്വാഗതവും, ടി.വി.ഗോപി നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രന്ഥശാലാ – കലാസമിതി സൗഹൃദ സംഘം പ്രവർത്തകരുടെ ഓൾഡ് ഈസ് ഗോൾഡ് ഗാനസദ്യയും അരങ്ങേറി.