കടലിൽ കാണാതായ കുട്ടിയുടെ മൃതശരീരം കണ്ടെടുത്തു

കുവൈത്ത് സിറ്റി : കഴിഞ്ഞദിവസം സം കുവൈത്ത് ടവറിനു മുൻപിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതശരീരം കണ്ടെടുത്തു. ഗോപുരത്തിന് മുന്നിലായി കടൽ ഉപരിതലത്തിൽ ഒരു മൃതശരീരം പൊങ്ങിക്കിടക്കുന്നതായി പൊതു അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുകയായിരുന്നു ഇതിനെത്തുടർന്ന് അൽ-ബലാഗ് സൈറ്റിന് സമീപം സ്ഥിതിചെയ്യുന്ന അഗ്നിശമന സേനയും മറൈൻ റെസ്ക്യൂ ബോട്ടുകളും തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അച്ഛനോടൊപ്പം ബോട്ടിൽ സഞ്ചരിക്കവേ കുട്ടി അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർക്ക് അച്ഛനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.

കുട്ടിയെ കണ്ടെത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് അഫേഴ്സ് സഹ മന്ത്രിയുമായ അനസ് ഖാലിദ് അൽ സലാ നേരിട്ട് വിലയിരുത്തി. ബന്ധപ്പെട്ട് വകുപ്പുകൾക്കൊപ്പം പൗരന്മാരും തിരച്ചിലിന് സഹായവുമായി എത്തിയിരുന്നു.കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത ശേഷം അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനത്തിലെ ഉദ്യോഗസ്ഥർക്ക് ജനറൽ ഫയർ ഫോഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് രാകൻ അൽ മുക്രാദ് നന്ദി രേഖപ്പെടുത്തി.
ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രി അനസ് ഖാലിദ് അൽ സലേയും അവരുടെ പരിശ്രമങ്ങൾക്ക് നന്ദി പറഞ്ഞു.