ചന്ദ്രബാബു നായിഡുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് എൻആർഐ ടി.ഡി.പി കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
7

കുവൈറ്റ് സിറ്റി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് എൻആർഐ ടി.ഡി.പി കുവൈറ്റ് അനുബന്ധ സംഘടനകളുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിലെ ആന്ധ്ര പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം പരിപാടിക്ക് ലഭിച്ചു.പരിപാടി സുഗമമായി നടത്തുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈറ്റ് ചാപ്റ്റർ പൂർണ്ണമായ പിന്തുണയും ഏകോപനവും നൽകി.

ഇരുന്നൂറിലേറെ എൻആർഐ ടി.ഡി.പി കുവൈറ്റ് അനുബന്ധ സംഘടനകളുടെ അംഗങ്ങൾ രക്തദാനത്തിനായി മുന്നോട്ട് വന്നത് പ്രവാസികളിലെ സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും വ്യക്തമാക്കുന്നതായിരുന്നു. രക്തദാന പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടലിനും രക്ത ദാന ക്യാമ്പുകൾ വിജയകരമായി ഏകോപിപ്പിച്ചതിനും ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററിന് സ്റ്റേറ്റ് പ്രസിഡന്റ് പള്ള ശ്രീനിവാസ റാവുവിന്റെ അഭിനന്ദന പത്രം എൻആർഐ ടി.ഡി.പി കുവൈറ്റ്നൽകി. സമൂഹസേവനത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പ്രവാസി സമൂഹത്തിന്റെ ഐക്യവും പ്രതിബദ്ധതയും ഈ പരിപാടി വീണ്ടും തെളിയിച്ചു.

രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ BDK കുവൈറ്റ് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് BDK കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.