കല കുവൈറ്റ്‌ കുവൈറ്റ് മലയാളികൾക്കായി നാനോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

0
6

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റ്‌ മലയാളികൾക്കായി നാനോ ഫിലിം ഫെസ്റ്റിവൽ (1 മിനിറ്റ് ഷോർട്ട് ഫിലിം കോമ്പറ്റീഷൻ) സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 30-04-2026 ആയിരിക്കും.

Kala Kuwait Nano Film Festival- One minute short film competition

നിയമാവലി:
1: സമയപരിധി ഒരു മിനിറ്റ് (60 സെക്കന്റ് )
2: കുവൈറ്റ് മലയാളികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.
3: പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച സിനിമകളായിരിക്കണം
4: കുവൈറ്റിലെ നിയമത്തിനുള്ളിൽനിന്ന് ചിത്രീകരിച്ച സിനിമകൾ ആയിരിക്കണം.
5: മറ്റേതെങ്കിലും ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചതോ, സോഷ്യൽ മീഡിയകളിൽ പ്രസിദ്ധികരിച്ചതോ ആയ സിനിമകൾ പരിഗണിക്കില്ല
6: ലഭിച്ച സിനിമകൾ സ്ക്രീനിംഗിന് ശേഷം കല കുവൈറ്റ് മീഡിയ വിംഗിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.
7: സിനിമ HD ഗുണനിലവാരത്തിൽ സബ്‌മിറ്റ് ചെയ്യണം
8: മികച്ച ഒന്ന്, രണ്ട്, മൂന്ന് സിനിമകളെ ജൂറി തിരഞ്ഞെടുക്കും.
9: ജൂറിയുടെ തീരുമാനം അന്തിമം ആയിരിക്കും.
10 : മീഡിയവിംഗിൽ ഏറ്റവും കൂടുതൽ ഷെയർ ലഭിക്കുന്ന സിനിമയ്ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
11: രെജിസ്ട്രേഷൻ അവസാന തീയതി 30/4/2026
12: സിനിമ സബ്‌മിറ്റ് ചെയ്യേണ്ട അവസാന തീയതി 22/5/2026
13 : സിനിമകൾ
kalakuwaitfilmsociety@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
14: പരിപാടിയിൽ മാറ്റങ്ങൾ വരുത്തുവാൻ കമ്മറ്റിക്ക് അധികാരം ഉണ്ടായിരിക്കും.

മത്സരത്തിൽ പേര് രജിറ്റർ ചെയ്യുവാൻ കല കുവൈറ്റ് വെബ്സൈറ്റ് (https://kalakuwait.com) സന്ദർശിക്കുക.