കുവൈത്ത് സിറ്റി: കൂടുതൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനു വേണ്ടി കുവൈത്ത് വർക്ക് പെർമിറ്റ് നൽകും. കോവിഡ് പശ്ചാത്തലത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വിസ നൽകുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു സർക്കാർ. എന്നാൽ വ്യവസ്ഥകൾക്കനുസരിച്ച് വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകാനുള്ള ശുപാർശയ്ക്ക് സർക്കാർ സമ്മതിച്ചു, കുവൈറ്റ് കുടുംബങ്ങൾക്ക് പുതിയ വീട്ടുജോലിക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനു പുറമേ ആരോഗ്യ, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങൾ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള തീരുമാനം അംഗീകരിച്ച. നിലവിൽ ഗാർഹിക തൊഴിലാളികളെ കിട്ടാനില്ലാത്ത ഒരു സാഹചര്യം കുവൈത്തിൽ നിലനിൽക്കുന്നുണ്ട്. കോവിഡ് മൂലം മൂലം യാത്ര നിരോധനം ഏർപ്പെടുത്തിയതോടെ നിരവ ധി ഗാർഹിക തൊഴിലാളികൾക്ക് തിരിച്ചെത്താൻ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് അ തിരികെ വരാൻ ഞാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് ആണ് കൂടുതൽ തൊഴിലാളികളെ എത്തിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചത്.
വിഷയം സംബന്ധിച്ച ശിപാർശ മന്ത്രിസഭ ഉടൻ പരിഗണിക്കും.