കൊറോണക്കാലത്ത് ആക്രമണോത്സുകത കൂടുന്നു, കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ടുകൾ

കുവൈത്ത് സിറ്റി : ജനങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും കൊറോണ മഹാമാരി പ്രതികൂലമായി ബാധിച്ചു. 2020ൽ ആരംഭിച്ച കൊറോണ കാലത്തിൽ 900 ആക്രമണ കേസുകൾ ആണ് കുവൈത്തിൽ രജിസ്റ്റർ ചെയ്തത്. റെസിഡൻഷ്യൽ ഏരിയകൾ, പൊതു ഇടങ്ങൾ, വിപണികൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങൾ നിരവധി ആണെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

സമീപകാലത്ത്, അക്രമവും ആക്രമണാത്മക പെരുമാറ്റവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി വർദ്ധിച്ചു, അടുത്തിടെ വ്യാപകമായി കണ്ടു വന്നു ഇത്തരം സംഭവങ്ങളെ നേരിടാൻ ഫലപ്രദമായ വഴികൾ തേടുകയാണ്ആഭ്യന്തര ആഭ്യന്തരമന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അതികൃതരും.

യുവാക്കൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും ഇടയിലാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ കൂടി വരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. പല കൊലപാതക കേസുകളും അന്വേഷിച്ചു വരുമ്പോൾ ഇപ്പോൾ നിസ്സാര കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് ആണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്നും ഒന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.