ഹൃദയാഘാതം: തൃശ്ശൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: തൃശ്ശൂർ ചേലക്കര കിള്ളിമംഗലം സ്വദേശി അനീഷ് (34) ആണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാത്രിയോടെ മുറിയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം മൂലം മരിച്ചത്.

സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയപ്പോൾ കസേരയിൽ മരിച്ച നിലയിൽ ഇരിക്കുകയായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്.

സ്വകാര്യകമ്പനി ജീവനക്കാരനായ അനീഷ് കഴിഞ്ഞ അഞ്ച് വര്‍ഷമായി റിയാദിലാണ്. സുഹൃത്തുക്കൾക്കൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. ഭാര്യ രേഖ. മൂന്നു വയസുള്ള ഒരു മകനുണ്ട്.