നാളെ മുതല്‍ മില്‍മ പാല്‍വില വര്‍ദ്ധന നിലവിൽ വരും

നാളെ മുതല്‍ മില്‍മ പാല്‍ വിലവര്‍ദ്ധന
പ്രാബല്യത്തില്‍ വരും . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക.
പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.