കോവിഡ് 19: കുവൈറ്റിൽ ഒൻപത് പേർ കൂടി രോഗമുക്തരായി

കുവൈറ്റ്: രാജ്യത്ത് നോവെൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒൻപത് പേർ കൂടി രോഗമുക്തരായി. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.ബസ്സെൽ അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേരാണ് രോഗമുക്തരായത്. എല്ലാവരും സ്വദേശികൾ തന്നെയാണ്.

ഇതോടെ രാജ്യത്ത് കോവിഡ് 19 മുക്തരായവരുടെ എണ്ണം 39 ആയി. ഇതുവരെ 189 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 39 പേർ കൂടി രോഗമുക്തരായതോടെ 150 പേരാണ് ചികിത്സയിൽ തുടരുന്നത്.