കിടപ്പുരോഗികൾക്ക് പുതിയ സേവനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ കിടപ്പ് രോഗികളായ പൗരന്മാർക്കായി പുതിയ സേവനം MOH അവതരിപ്പിച്ചു. ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ പരിചരണം ഉറപ്പുവരുത്തുന്നതാണിത്. പൗരന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് നൽകുന്നതിനുമായുള്ള  കുവൈറ്റ് വിഷൻ 2035 പദ്ധതിയുടെ ഭാഗമായാണിത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനും ആണ് ഇത് ചെയ്യുന്നതെന്ന്  ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്,  പ്രസ്താവനയിൽ പറഞ്ഞു.