കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
83

കുവൈത്ത് സിറ്റി: 2022-2023 പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.150 വനിതാ ക്ലീനർമാരുമായി ഒരു വലിയ ശുചീകരണ കാമ്പയിൻ ആരംഭിച്ചതെന്ന് . കഴിഞ്ഞ കുറച്ചു കാലങ്ങളിൽ രാജ്യത്ത് ഉണ്ടായ പൊടിക്കാറ്റ് മൂലം ചില സ്കൂളുകളിൽ വലിയ തോതിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയിട്ടുണ്ട് ഇവ നീക്കം ചെയ്യുന്നതിന് സമഗ്രമായ ശുചീകരണം ആവശ്യമാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സ്കൂൾ വർഷം ആരംഭിക്കുന്നത് വരെ എല്ലാ ദിവസവും 12 സ്കൂളുകളിൽ കാമ്പയിൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.