ഡിസംബർ 21ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും

കുവൈത്ത് സിറ്റി: വരുന്ന ഡിസംബർ 21ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. പകൽ സമയം താപനില 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി സമയത്ത്‌ ഇത് 7 ഡിഗ്രി വരെയും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അഡെൽ അൽ മർസൂക്ക് പറഞ്ഞു.
ഈ ദിവസങ്ങളിൽ കടുത്ത തണുപ്പിയിരിക്കും അനുഭവപ്പെടുക. എല്ലാവരും തയ്യാറായിരിക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡിസംബർ 21 ന് വ്യാഴത്തിന്റെയും ശനിയുടെയും ‘മഹത്തായ’ സംയോജനം സംഭവിക്കും, ഈ ഗ്രഹങ്ങൾ പരസ്പരം അടുത്തായിരിക്കും. ആകാശത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഇത് സംഭവിക്കുകയെന്നും ദൂരദർശിനികളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങളാൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.