റെഡ് ലിസ്റ്റിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ബഹ്‌റൈൻ

0
6

ഇന്ത്യ ഉൾപ്പെടെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുകയില്ലെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമേ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം മെയ് 24 മുതൽ ബഹ്‌റൈൻ നിർത്തിവച്ചിരുന്നു. 2021 ജൂൺ 1 ന് വിയറ്റ്നാമിനെയും ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി.
ഈ നിർദ്ദേശം രാജ്യത്തിന് പുറത്തുള്ളവർക്ക് മാത്രമേ ബാധകമാകൂവെന്നും അതോറിറ്റി വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.