മയക്ക് മരുന്ന് കള്ളക്കടത്ത്; 635 പ്രവാസികളെ നാടുകടത്തി

0
7

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ 635 പ്രവാസികളെ നാട് കടത്തിയതായി ജനറൽ കൺട്രോൾ ഫോർ ഡ്രഗ്സ് കൺട്രോൾ (ജിഡിഡിസി) ക്രിമിനൽ സെക്യൂരിറ്റി സെക്ടർ മേജർ ജനറൽ മുഹമ്മദ് അൽ-ഷർഹാൻ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ
ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ നിർദേശപ്രകാരം ആണ് അദ്ദേഹം കണക്കുകൾ പുറത്തുവിട്ടത്.

മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തതിനു പിടിയിലായ ഓരോ വിദേശിയെയും ഉടനടി നാടുകടത്തുകയെന്ന നയം കഴിഞ്ഞ രണ്ട് വർഷമായി ജിഡിഡിസി പിന്തുടരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി . രാജ്യത്ത് മയക്കുമരുന്ന് കടത്തുകയോ കടത്താൻ ശ്രമിക്കുകയോ ചെയ്യുന്ന പ്രവാസികളെ കോടതിയിൽ റഫർ ചെയ്യുകയും വിധിയുടെ അടിസ്ഥാനത്തിൽ നാടുകടത്തുന്നതിന് മുമ്പ് ജയിലിലേക്ക് അയയ്ക്കുകയുമാണ് ചെയ്യുന്നത്