കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിറിൻ്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം അറിയിച്ചു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവരെ യൂസഫലി ബയാൻ കൊട്ടാരത്തിൽ വെച്ച് അനുശോചനം അറിയിച്ചു. കുവൈത്തിനെയും കുവൈത്ത് ജനതയെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബി അൽ സബാഹ്ക്ക് സാധിക്കട്ടെയെന്നും യൂസഫലി ആശംസിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Indian businessman expresses condolence on Sheikh Nawaf’s demise*

Kuwait City: Yusuff Ali MA, prominent Indian businessman and Chairman of Lulu Group International today offered his condolences and sympathy to His Highness Sheikh Mishal Al-Ahmad Al-Jaber Al-Sabah, Emir of the State of Kuwait, Prime Minister Ahmad Nawaf Al-Ahmad Al-Sabah and other royal family members on the passing of Sheikh Nawaf Al-Ahmad Al-Jaber Al-Sabah. He also wished His Highness Sheikh Mishal Al-Ahmad Al-Jaber Al-Sabah success in leading Kuwait and achieving further progress and prosperity for the Kuwaiti people.Mohamed Haris, Lulu Kuwati Director also accompanied Yusuffali.