വഫ്രയിൽ വാഹനാപകടത്തിൽ പ്രവാസി മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയാണ് മരിച്ചത്.   വഫ്ര ഫാമിന് സമീപം ആയിരുന്നു അപകടം. വഹനം ഓടിച്ചിരുന്നതും ഈജിപ്ഷ്യൻ സ്വദേശി ആണ്. ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.