മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ പട്നയിലെ പുതിയ ഷോറൂം ബോളിവുഡ് താരം അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബീഹാറിലെ പട്നയില്‍ പുതിയ ഷോറൂം ആരംഭിച്ചു. പട്നയിലെ ബോറിംഗ് കനാല്‍ റോഡില്‍ ആരംഭിച്ച പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബ്രാന്‍റ് അംബാസിഡറുമായ അനില്‍ കപൂര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്മലബാര്‍ ഗോള്‍ഡ് ആന്‍റ്  ഡയമണ്ട്സ്  ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ഇന്‍റര്‍ നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.അബ്ദുല്‍ സലാം മറ്റ് മാനേജ്മെന്‍റ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ ബീഹാറില്‍ ആരംഭിച്ച ആദ്യ ഷോറൂമാണിത്. പട്നയിലെ ഷോറൂം ഉപഭോക്താക്കളെ സംബന്ധിച്ച് മികച്ച ഷോപ്പിംഗ് അനുഭവമാകും പ്രദാനം ചെയ്യുക.കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും     ഷോറൂം  പ്രവര്‍ത്തിക്കുക. ബീഹാറില്‍ പുതിയ ഷോറൂം ആരംഭിച്ചതോടെ കിഴക്കേ ഇന്ത്യയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനാകും. ആഗോള തലത്തിലുള്ള വികസനത്തിന്‍റെ ഭാഗമായാണ് കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം.

 ഏത്  പ്രായത്തിലുള്ളവര്‍ക്കും     ഏത്  അവസരത്തിലും    ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ പ്രത്യേകത. എല്ലാആഭരണങ്ങള്‍ക്കുമുള്ളതിരിച്ചെടുക്കല്‍ഗ്യാരണ്ടി,സ്വര്‍ണ്ണാഭരണങ്ങള്‍മാറ്റിവാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍  ചാര്‍ജ്,  ഇടപാടുകളിലെ  സുതാര്യത  എന്നീ  സേവനങ്ങളും  മലബാര്‍  ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഉറപ്പ് നല്‍കുന്നുണ്ട്. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണമായാലും ഏറ്റവും മാര്‍ക്കറ്റിലെ മികച്ച വിലയില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിനും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സില്‍ അവസരമുണ്ട്.