വൻ തട്ടിപ്പുകേസിൽ കുവൈറ്റ് യുവതിക്കും ഈജിപ്ഷ്യൻ സ്വദേശിക്കും 7 വർഷം തടവ് ശിക്ഷ

0
41

കുവൈറ്റ് സിറ്റി: വൻ തട്ടിപ്പുകേസിൽ ഒരു കുവൈറ്റ് യുവതിക്കും ഈജിപ്ഷ്യൻ സ്വദേശിക്കും ക്രിമിനൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു, കുവൈറ്റ് സ്വദേശിയുടെ അഭാവത്തിൽ ആണ് ശിക്ഷ വിധിച്ചത്. 19 ദശലക്ഷം റിയൽൽ എസ്റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ടാമത്തെ വലിയ കേസിലാണ് വിധി. 28 മില്യൺ ഡോളർ പിഴ അടയ്ക്കാനും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയായ ശേഷം രണ്ടാമത്തെ പ്രതിയെ നാടുകടത്തുമെന്നും കോടതി വിധിച്ചു.2014 ജനുവരി 1 മുതൽ 2019 മാർച്ച് 1 വരെയുള്ള കാലയളവിൽ പ്രതികൾ 28.9 ദശലക്ഷം ദിനാർ കള്ളപ്പണം വെളുപ്പിച്ചു, അപ്പാർട്ട്മെൻറ് നൽകാമെന്ന് പറഞ്ഞു പണം വാങ്ങി 29 പൗരന്മാരെ വഞ്ചിച്ചു എന്നീ
കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് പ്രതികളുടെയും കള്ളപ്പണത്തിന്റെ നിയമാനുസൃത ഉറവിടം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. നിരവധി പെണ്ണുങ്ങളിൽ ഉള്ള അക്കൗണ്ടുകൾ വഴിയാണ് ആണ് ഇവർ പണം കൈമാറ്റം നടത്തിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു
സ്മാർട്ട് ടാർഗെറ്റ്, സ്മാർട്ട് ബിൽഡിംഗ്സ് കമ്പനി
എന്നീ പേരിൽ നിരവധി രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താം എന്ന വ്യാജേനയാണ് ആണ് പ്രതികൾ ഇരകളെ തട്ടിപ്പിൽ പെടുത്തിയത്. ഇതിലൂടെ അവിടെ വൻ തുക ലാഭമായി ലഭിക്കുമെന്നും ഇവർ പറഞ്ഞ് വിശ്വസിപ്പിക്കുകയും ആയിരുന്നു.