വാഹനത്തിലെ അഗ്നിബാധ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി മരിച്ചു

0
7

കുവൈത്ത് സിറ്റി: അഗ്നിബാധയിൽ നിന്നും തൻ്റെ കാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമിതമായി പുക ശ്വസിച്ച് ഈജിപ്ഷ്യൻ സ്വദേശി മരണപ്പെട്ടു. ഫർവാനിയയിലെ പ്രാന്ത പ്രദേശത്താണ് സംഭവം . ഏകദേശം അമ്പതിനടുത്തു പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനത്തിന് സമീപമായി നിർത്തിയതാണ് മറ്റൊരു വാഹനം അഗ്നി കരയുകയായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം വാഹനം രക്ഷപ്പെടുത്താൻ ശ്രമിക്കുകയും എന്നാൽ അതിനിടയിൽ അമിതമായ ചൂടും പുകയും സൂക്ഷിച്ച് ബോധ രഹിതൻ ആവുകയും ആയിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.