കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാവായിരുന്ന മർഹൂം ടി.എ. ഇബ്രാഹിമിന്റെ പേരിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെ പോസ്റ്റർ കുവൈത്ത് കെഎംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കരയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ഫഹാഹീൽ നടന്ന ഹൃസ്വമായ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റ് അബ്ദുള്ള കടവത്ത്, സെക്രട്ടറിമാരായ റഫീഖ് ഒളവറ, അഷ്‌റഫ് സി.പി, മണ്ഡലം സെക്രട്ടറി അഹമ്മദ് ആസാദ് നഗർ, അമീർ കമ്മാടം, ജമാൽ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
CBSE & കേരളാ സിലബസ്സ് SSLC, +2 ക്ലാസ്സുകളിലും, മദ്രസ പൊതു പരീക്ഷയിൽ 5,7,10 ക്ലാസ്സുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കഴിഞ്ഞ 2 വർഷമായി അവാർഡ് നൽകി ആദരിക്കുകയാണ്. ഈ വർഷത്തെ പ്രസ്തുത പരീക്ഷാ വിജയികൾ അപേക്ഷകൾ 2026 ജൂൺ 10 ന് മുമ്പായി മണ്ഡലം ഭാരവാഹികൾക്ക് സമർപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

































