രണ്ടു വർഷത്തെ അന്വേഷണത്തിന് ഒടുവിൽ മുഖമൂടി കള്ളൻ പിടിയിൽ

0
26

കുവൈറ്റ് സിറ്റി: റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകളിലും, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന  വാഹനങ്ങളുടെ ടയറുകൾ, പവർ ജനറേറ്ററുകൾ, ക്യാമ്പുകളിലെ വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിക്കുന്ന  കള്ളൻ പിടിയിൽ. അഭ്യന്തര mന്ത്രാലയത്തിൻ്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഹവല്ലിയിൽ വെച ആണ് ഇയാളെ പിടികൂടിയത്. രണ്ടു വർഷത്തോളം വ്യാപക മോഷണം നടത്തിയ ശേഷം ആണ് ഇയാൾ പിടിയിൽ ആകുന്നത് എന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലായി ഇയാൾക്കെതിരെ 40 കേസുകൾ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.