കുവൈത്ത്, സൗദി യാത്രാനിരോധനം : ദുബായിൽ കുടുങ്ങി പോയ ഇന്ത്യൻ പ്രവാസികൾ മടങ്ങി പോകണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തും സൗദി-അറേബ്യയും യാത്ര നിയന്ത്രണങ്ങൾ കടുപ്പിച്ച് സാഹചര്യത്തിൽ, ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. കോവിഡ് -19 നിർബന്ധിത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ദുബായ്, അബുദാബി വഴി അയൽരാജ്യമായ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോകാൻ കഴിയില്ല. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ യാത്രക്കാരും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പരിഗണിക്കണമെന്നും, എത്തിപ്പെടേണ്ട രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം മാത്രമേ ഇവിടങ്ങളിലേക്ക് ഉള്ള യാത്ര സാധ്യമാവുകയുള്ളൂ എന്നും ട്വീറ്റിൽ പറയുന്നു.