സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ശുപാർശ

കുവൈത്ത് സിറ്റി: കോവിഡ് വകഭേദങ്ങൾ പ്രതിരോധിക്കുന്നതിനായി സർക്കാർ കൈകൊണ്ട തീരുമാനങ്ങളും നടപ്പാക്കിയ നിയന്ത്രണങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെൻറ് സമ്മേളനം ചെയ്യണമെന്ന് ശുപാർശയുമായി എംപിമാർ
. എംപി ഒസാമ അൽ മെനവർ ഉൾപ്പെടെ നിരവധി എംപിമാരുടെ ഇക്കാര്യം ആവശ്യപ്പെട്ടതായി നാഷണൽ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗനിം സ്ഥിരീകരിച്ചു. ഇക്കാര്യം ഇടക്കാല സർക്കാറിനെ ധരിപ്പിച്ച്തായും, സർക്കാർതലത്തിൽ മറുപടി ലഭിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു . പ്രത്യേക സെഷനായി തീയതി നിശ്ചയിക്കാത്തതിന് അൽ-മെനാവറിനും സഹപ്രവർത്തകർക്കും സ്പീക്കർ നന്ദി പറഞ്ഞു; അതുവഴി, ഇടക്കാല സർക്കാരിന് പ്രസക്തമായ ബില്ലുകൾ എഡിറ്റുചെയ്യാനും സെഷന് പൂർണ്ണമായും തയ്യാറാകാനും മതിയായ സമയം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.