കാസറഗോഡ് ജില്ലാ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് നൽകുന്നു 

0
38
കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ് സംഘടനാ മെമ്പർമാരുടെ മക്കൾക്ക് കഴിഞ്ഞ നാല് വർഷമായി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള, സി ബി എസ് ഇ എന്നീ വിഭാഗത്തിലെ 10, +2 ക്ലാസ്സുകളിൽ നിന്ന് ഉന്നത വിജയം നേടിയ 12 കുട്ടികൾക്കാണ് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നൽകുന്നത് .
ഈ വര്ഷം 80 % മാർക്കോടെ വിജയിച്ച അംഗങ്ങളുടെ മക്കളുടെ മാർക്ക് ലിസ്റ്റ് പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2019  മെയ് 30  നു മുമ്പ് അതാത് യുണിറ്റ് ഭാരവാഹികൾക്കോ, അല്ലെങ്കിൽ കൺവീനർ മുനീർ കുണിയ – 90027939, സലാം കളനാട് –  66617359, രാമകൃഷ്ണൻ – 99459896 എന്നിവർക്കോ എത്തിക്കേണ്ടതാണ്.