കുവൈത്ത് വിമാനത്താവള മിസൈൽ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ മധ്യപ്രദേശ് സ്വദേശി മൻസൂർ ആണെന്ന് തിരിച്ചറിഞ്ഞു

0
5

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ബുധനാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരനെ തിരിച്ചറിഞ്ഞു. 55 വയസ്സുള്ള മൻസൂർ അഹ്മദ് റഹ്മാൻ ആണ് മരിച്ചത്. അദ്ദേഹം ഇന്ത്യയിലെ മധ്യപ്രദേശ് സ്വദേശിയാണ്.

റിപ്പോർട്ടുകൾ പ്രകാരം, മൻസൂർ അഹമ്മദ് റഹ്മാൻ മുംബൈയിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തിയിരുന്നു. ടെർമിനൽ 1-ൽ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. മിസൈൽ പതിച്ചതിനെ തുടർന്ന് ഉണ്ടായ അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൻസൂർ അഹമ്മദ് റഹ്മാന്റെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.