മലപ്പുറത്ത് കുഴൽപ്പണം പിടികൂടി; പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൈപ്പുറം സ്വദേശി അബ്ദുൾ റൗഫ് (43) ന്‍റെ പക്കൽനിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് വളാഞ്ചേരി എസ്ഐയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപ്പനക്കായെത്തിച്ചതാണ് പണം. പ്രത്യേകം ത‍യാറാക്കിയ സഞ്ചിയിൽ കെട്ടിവെച്ചനിലയിലാണ് പണം കണ്ടെത്തിയത്.