ആവശ്യമുള്ള സാധനങ്ങൾ ഇനി ലുലു നിങ്ങളുടെ വീട്ടിൽ എത്തിക്കും. ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. 

0
44

കുവൈത്ത്‌ സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിന്റെ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ , മൊബെയിൽ ഷോപ്പിംഗ്‌ അപ്പ്ലിക്കേഷൻ എന്നിവ പ്രവർത്തനം ആരംഭിച്ചു.ഫെബ്രുവരി 3 നു കാലത്ത്‌
എഗീല ശാഖയിൽ വെച്ച്‌ നടന്ന പ്രഖ്യാപന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം‌.എ, കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ബദർ അൽ ഒതൈബി, കുവൈറ്റ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ ഫഹദ് അൽ നാസർ ഷെയ്ക്ക്, ഉപഭോക്തൃ സംരക്ഷണ വിദഗ്ധൻ റഷീദ് സഅ ദ് അൽ ഹജരി ,ലുലു ഗ്രൂപ്പ്‌ ഓപ്പറേഷൻ മേനേജൻ സ്റ്റുവർട്ട്‌ ഡേവിഡ്‌, റീജ്യനൽ ഡയരക്റ്റർ മുഹമ്മദ്‌ ഹാരിസ്‌ എന്നിവർ പങ്കെടുത്തു.ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും 24 മണിക്കൂർ സമയം പ്രവർത്തിക്കുന്ന പുതിയ ഓൺലൈൻ ഷോപ്പിംഗ്‌ സേവനം രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക്‌ പുതിയ ഷോപ്പിംഗ്‌ അനുഭവമായിരിക്കും സമ്മാനിക്കുക..


ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഖമുദ്രകളായ ഗുണനിലവാരം,വിലക്കുറവ്‌ ഉപഭോക്തൃ സേവന മികവ് എന്നിവ നിലനിർത്തിക്കൊണ്ടു തന്നെയായിരിക്കും , പുതിയ ലുലു ഓൺലൈൻ ഷോപ്പിംഗും പ്രവർത്തിക്കുക..ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി ലുലു ഷോപ്പിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ്‌ ചെയ്യാൻ സാധിക്കുന്നതാണു.അതേസമയം luluhypermarket.com വഴിയും വെബ്സൈറ്റിലേക്ക്‌ പ്രവേശിക്കാൻ കഴിയും.
ലുലു ഹൈപ്പർ‌മാർക്കറ്റിന്റെ രാജ്യത്തെ മുഴുവൻ സ്റ്റോറുകൾ‌ നൽ‌കുന്ന സേവനങ്ങൾ‌ക്ക് പുറമേ,ഇരുപതിനായിരത്തിൽ പരം ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ ഏതുഭാഗങളിലേക്കും ശുചിത്വവും പുതുമയും നിലനിർത്തികൊണ്ട്‌ ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതാണു.ഇതിനായി താപനില നിയന്ത്രിത ഡെലിവറി വാഹനങ്ങളാണു സജ്ജീകരിച്ചിരിക്കുന്നതെന്നും ലുലു ഹൈപ്പർമ്മാർക്കറ്റ്‌ പ്രതിനിധികൾ വ്യക്തമാക്കി. ഇത്‌ കൂടതെ ലുലു ഹൈപ്പർ മാർക്കർ സ്റ്റോറുകളിൽ പ്രഖ്യാപിച്ച വിവിധ ഓഫറുകൾ ഓൺലൈൻ ഉപഭോക്താക്കൾക്കും ലഭ്യമാകും.