കുവൈറ്റ് സിറ്റി:
ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസാ വിദ്യർത്ഥികൾക്കായി സംഘടിപ്പിച്ച സർഗോത്സവ്-2020 മത്സരത്തിൽ 309 പോയിന്റ് നേടി അബ്ബാസിയ മദ്രസ ഓവർ ഓൾ ചാമ്പ്യന്മാരായി.271 പോയിന്റുമായി സാല്മിയ മദ്രസ്സ രണ്ടാം സ്ഥാനവും 177 പോയിന്റുമായി ഫഹാഹീല് മൂന്നാം സ്ഥാനവും നേടി.
ഫോക്കസ് ഇന്റർനാഷണൽ കുവൈറ്റുമായി സഹകരിച്ചു രണ്ടു ദിവസങ്ങളിലായി വിവിധ വേദികളിൽ അരങ്ങേറിയ പരിപാടിയിൽ 29 മത്സര ഇനങ്ങളിലായി കിഡ്‌സ്, സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട് വിഭാഗങ്ങളിലായി വിവിധ മദ്രസകളിൽനിന്നുള്ള 200ൽ പരം സർഗ്ഗപ്രതിഭകൾ സർഗോത്സവിൽ മാറ്റുരച്ചു. ഹിഫ്ള്, തജ്വീദ്, ബാങ്ക് വിളി, മെമ്മറി ടെസ്റ്റ്, പ്രബന്ധം, ഗാനം, കോല്‍ക്കളി, ഒപ്പന, ഫോട്ടോഗ്രഫി, ചിത്ര രചന, പ്രസംഗം, കഥാ രചന, നാടകം തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടന്നത്.
ഇന്ത്യൻ പൗരത്വ ഭേദഗതി നിയമെത്തിനെതിരെ അരങ്ങേറിയ സ്‌കിറ്റുകൾ കലാമൂല്യം കൊണ്ടും കാലിക പ്രസക്തികൊണ്ടും വ്യത്യസ്ത പുലർത്തി.
മംഗഫ് നജാത്തിൽ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ഐ ഐ സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി മുഖ്യ സമ്മാനദാനം നിർവഹിച്ചു. ഫോക്കസ് ചെയർമാൻ ഫിറോസ് ചുങ്കത്തറ, സെക്രട്ടറി അബ്ദുറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഐ.ഐസി ജന. സെക്രട്ടറി മനാഫ് മാത്തോട്ടം, വിദ്യാഭ്യാസ സെക്രട്ടറി യൂനുസ് സലിം, സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി എന്നിവർക്കൊപ്പം ഫോക്കസ് ഭാരവാഹികൾ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
കിഡ്സ് വിഭാഗത്തിൽ ഇഫ അയാന് (സാൽമിയ മദ്രസ്സ), സബ് ജൂനിയറിൽ റിയ ജാഫർ (സാൽമിയ മദ്രസ്സ), ജൂനിയറിൽ മര്വ്വ അബ്ദുറഹിമാന് (അബ്ബാസിയ മദ്രസ്സ), സീനിയറിൽ റനിയ ഹംസ (ഫഹാഹിൽ മദ്രസ്സ) എന്നിവർ വ്യക്തികിത ചാമ്പ്യൻമാരായി.
കൂടെയുള്ള ഫോട്ടോ
ഇന്ത്യൻ ഇസ്ലാഹി സെന്റർ സർഗോത്സവ്-2020 മത്സരത്തിൽ നിന്ന് (കോൾക്കളി, വിജയിച്ച അബ്ബാസിയ മദ്രസ്സ ട്രോഫിയുമായി, സദസ്സ്)