കെ എസ് ചിത്രയ്ക്കും എസ് പി ബാലസുബ്രമണ്യത്തിനും രാജ്യത്തിന്റെ ആദരം

ഡൽഹി : ഈ വർഷത്തെ പദ്മപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പദ്മാ ദൂഷൺ പുരസ്ക്കാരത്തിന് അർഹയായി. കഴിഞ്ഞ വർഷം അന്തരിച്ച പ്രമുഖ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന് ഉൾപ്പെടെ എഴ് പേർക്ക് പദ്മവിഭൂഷൺ ലഭിച്ചു. മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, പുരാവസ്തു ശാസ്ത്രജ്ഞൻ ബി ബി ലാൽ എന്നിവരാണ് പദ്മ വിഭൂഷൺ ലഭിച്ചത്.

കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെ അഞ്ച് മലയാളികൾ പദ്മശ്രീക്ക് അർഹരായി. അത്‌ലറ്റ് പിടി ഉഷയുടെ പരിശീലകനായിരുന്ന ഒ എം നമ്പ്യാർ, സാഹിത്യകാരൻ ബാലൻ പുതേരി, പാവക്കൂത്ത് കലാകാരൻ കെ കെ രാമചന്ദ്ര പുലവർ , ഭിഷഗ്വരൻ ഡോ. ധനജ്ഞയ് ദിവാകർ എന്നിവർക്കാണ് പദ്മ ശ്രീ ലഭിച്ചത്.

അന്തരിച്ച കേന്ദ്രമന്ത്രി രാംവില്വാസ് പാസ്വാൻ, അന്തരിച്ച മുൻ ആസ്സാം മുഖ്യമന്ത്രി തരുൺ ഗോഗോയ്, അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേൽ മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഉൾപ്പെടെ 10 പേർ പദ്മഭൂഷണ് അർഹരായി.