കുവൈറ്റിന്റെ എണ്ണ വരുമാനത്തിൽ ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും 3.7 ബില്യൺ ദിനാർ വർധന

കുവൈത്ത് സിറ്റി: കുവൈത്ത് പൊതു ബജറ്റ് കമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ 5 ബില്യൺ ദിനാറിൽ നിന്ന് 92.5 ശതമാനം കുറഞ്ഞ് 406.426 ദശലക്ഷം ദിനാറിലെത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച് ധനമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം  2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലെ വരുമാനം ഏകദേശം 14.49 ബില്യൺ ദിനാർ ആയിരുന്നു,  നടപ്പ് സാമ്പത്തിക വർഷത്തിലെ വരുമാനത്തേക്കാൾ 32.6 ശതമാനം വർദ്ധനവ് ( ഏകദേശം 10.929 ബില്യൺ), കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ നേടിയ വരുമാന നിലവാരത്തേക്കാൾ 84.5 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്, ( 7.853 ബില്യൺ ദിനാർ)

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ ശേഖരിച്ച എണ്ണ വരുമാനം ഏകദേശം 12.844 ബില്യൺ ദിനാർ ആയിരുന്നു, ഇത് മുഴുവൻ വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലാണ്ഇത് .മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ ശേഖരിച്ച എണ്ണ വരുമാനത്തേക്കാൾ 91.3 ശതമാനം കൂടുതലാണിത്,