മാൻഗാഫിൽ താമസ സ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ സ്വദേശിനി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ സ്ഥലത്തുണ്ടായ അഗ്നി ബാധയെത്തുടർന്ന് ഇന്ത്യൻ സ്വദേശിനി കൊല്ലപ്പെട്ടു. കുവൈത്തിലെ മാൻഗാഫ് പ്രദേശത്തുള്ള അപ്പാർട്ട്മെൻറ് ലായിരുന്നു തീപിടുത്തമുണ്ടായത്. അപകടത്തിൽ ഇന്ത്യൻ വംശജയായ മറ്റൊരു സ്ത്രീക്കും പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ താമസിക്കുന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ആണ് തീപിടിത്തം സംബന്ധിച്ച് അഗ്നിശമനസേന വിഭാഗത്തെ വിളിച്ച് അറിയിച്ചത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ഉടനടി സംഭവസ്ഥലത്ത് എത്തിയെങ്കിലും ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.