വാട്ടർ ബലൂണുകൾ എറിഞ്ഞ17 പേർ പോലീസ് കസ്റ്റഡിയിൽ

0
11

കുവൈറ്റ് സിറ്റി: ദേശീയദിന ആഘോഷവേളയിൽ, ഉത്തരവ് ലംഘിച്ച് വാട്ടർ ബലൂണുകൾ എറിഞ്ഞ കുറ്റത്തിന് 17 പേർക്കെതിരെ നടപടി . വാട്ടർ ബലൂണുകൾ, ഫോം ക്യാനുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവ വിറ്റതിന് 13 നിയമലംഘനങ്ങളും പിടികൂടി. 30 പരിസ്ഥിതി ലംഘനങ്ങളും രേഖപ്പെടുത്തി,

ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിൽ നിയമ ലംഘനമോ ഏതെങ്കിലും നിഷേധാത്മക പെരുമാറ്റമോ ഉണ്ടായാൽ  ഉടനടി ശക്തമായ നടപടി സ്വീകരിക്കുമെന്ന്  അധികാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.