കുവൈത്തിലെ സാമൂഹിക കാര്യ മന്ത്രാലയം ഞായറാഴ്ച മുതൽ 100% ശേഷിയിൽ പ്രവർത്തനം ആരംഭിക്കും

കുവൈത്ത് സിറ്റി: സാമൂഹ്യകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, ഭരണകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് അൽ അജീൽ, മന്ത്രാലയത്തിിലെ ജീവനക്കാർ ഞായറാഴ്ച മുതൽ ജോലിയിൽ തിരിച്ചു പ്രവേശിക്കണം എന്ന് ആവശ്യപ്പെടട്ട്  ആഭ്യന്തര സർക്കുലർ പുറത്തിറക്കിയതായി  പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ജൂൺ 11 മുതൽ മന്ത്രാലയം പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.

ഗർഭിണികൾ, വികലാംഗർ , ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ , കാൻസർ എന്നിവയാൽ ബുദ്ധിമുട്ടുന്ന ജീവനക്കാർ എന്നിവർക്ക് ഇതിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ ഇത് തെളിയിക്കപ്പെടണം എന്നു മാത്രം,