പ്രളയബാധിതർക്ക്‌ കൈതാങ്ങായി പൽപക്‌ സ്നേഹഭവനം

 

2018 ലെ മഹാപ്രളയം മലയാളികൾക്ക് ഇന്നും ഓർമ്മിക്കുവാൻ കഴിയുക ഒരു തുള്ളി കണ്ണീരോടു കൂടി മാത്രമാണ്. 2018 ആഗസ്റ്റ്‌ മാസത്തിലെ പ്രളയത്തിൽ സ്വന്തം വീട് നഷ്ടപെട്ട പാലക്കാട് നെന്മാറ അയിലൂർ പഞ്ചായത്തിലെ വേലായുധൻ മകൾ കനകത്തിനും കുടുംബത്തിനുമായി പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്നിർമ്മിച്ച് നൽകിയ പൽപക് സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും  താക്കോൽദാനവും 18 ജനുവരി 2020 ശനിയാഴ്ച രാവിലെ 9 മണിക്ക് പാലക്കാട് ജില്ലയിലെ അയിലൂരിൽ വെച്ച് നടന്നു.

 പൽപക് സ്നേഹഭവനത്തിന്റെ ഉദ്ഘാടനം ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസ്  നിർവഹിക്കുകയുണ്ടായിചടങ്ങിൽ നെന്മാറ എം.എൽ. ശ്രീകെ.ബാബു ഭവനത്തിന്റെ താക്കേൽദാനം നിർവ്വഹിച്ചു.പൽപക് പ്രസിഡന്റ് ശ്രീപിഎൻകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ചാരിറ്റി സെക്രട്ടറി ശ്രീസക്കീർ ഹുസൈൻ സ്വാഗതവും അയിലൂർ പഞ്ചായത്ത് പ്രസിഡന്റ അഡ്വകെ.സുകുമാരൻഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീഎസ്.എം.ഷാജഹാൻശ്രീമതി അനിതമുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീകെ.വിഗോപാലകൃഷ്ണൻശ്രീ.കെ.ജിഎൽദോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

പൽപക് മുൻ അംഗം പ്രദീപ് യോഗത്തിനു നന്ദി പറഞ്ഞു

 സർക്കാർ തലത്തിൽ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം പൽപക് പോലുള്ള സന്നദ്ധ സംഘടനങ്ങൾ നടപ്പിലാക്കുന്ന ഇതുപോലെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ സമുഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും അവയുടെ പ്രധാന്യത്തെ കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ കുമാരി രമ്യ ഹരിദാസ് എടുത്തുപറഞ്ഞു