കുവൈത്തിലേക്ക് വരുന്നവർ മാത്രം മുസാഫർ ആപ്പിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്താൽ മതി

കുവൈത്ത് സിറ്റി:കുവൈത്തിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാർ കുവൈത്ത് മൊസാഫര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.
പുതിയ അപ്‌ഡേറ്റുകളോടെ വീണ്ടും പ്രവർത്തനമാരംഭിച്ച ‘കുവൈത്ത് മൊസാഫര്‍’ ആപ്ലിക്കേഷനിൽ, യാത്ര ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഒരു വിവരവും നല്‍കാതെ രാജ്യം വിടാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഏറെ പരാതികൾ ഉയർന്നിരുന്നു
ആപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ചകള്‍ നടന്നിരുന്നു. തുടർന്നാണ് ആപ്പിൽ ഭേദഗതികൾ വരുത്തിയത്. കുവൈറ്റിലേക്കുള്ള യാത്രയുടെ വിവരങ്ങൾ രേഖപ്പെടുത്തിയാൽ മതി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി.ആഭ്യന്തര മന്ത്രാലയവുമായും, സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുമായി ഇത് ബന്ധിപ്പിച്ചതോടെ ഡാറ്റ എന്‍ട്രിയുടെ ഘട്ടങ്ങളും കുറച്ചു. യാത്രക്കാരന്‍ കുവൈറ്റിലെത്തുന്ന തീയതി, സിവില്‍ നമ്പര്‍, സീരിയല്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. കൂടെ യാത്ര ചെയ്യുന്നവരുടെ പേരും നല്‍കണം.