കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഫാക്ടറികളും മറ്റും സ്ഥാപിക്കുന്നതിനായി സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 16 അഭ്യർത്ഥനകൾ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിൽ (പിഎഐ) സമർപ്പിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, റീബാർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, ബാറ്ററി സംസ്കരണ യൂണിറ്റുകൾ, സബ്മെർസിബിൾ പമ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, ഡിറ്റർജന്റുകൾ, ഇരുമ്പ് ബാറുകൾ, അലുമിനിയം, അടുക്കള കാബിനറ്റുകൾ എന്നിവയുടെ ഉത്പാദന യൂണിറ്റുകൾ എന്നിവയ്ക്കായാണ് ഇൻഡസ്ട്രിയൽ പ്ലോട്ടുകൾക്കുള്ള അപേക്ഷ. വ്യാവസായിക പ്ലോട്ടുകൾ അനുവദിച്ച് ഈ പദ്ധതികൾ നടപ്പാക്കുമ്പോൾ പ്രതീക്ഷിക്കുന്ന മൊത്തം നിക്ഷേപം 132 ദശലക്ഷം ദിനാറിണ്, കൂടാതെ 1,573 തൊഴിലാളികളുടെ തൊഴിൽ ലഭ്യതയും.