ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഇന്ത്യയിൽ സ്വർണ്ണവില ഉയരാൻ കാരണമാകും

0
171

ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം  ഇന്ത്യയിൽ സ്വർണ്ണ വില വർദ്ധിക്കാൻ ഇടയാക്കുമെന്ന്  മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമ്മദ്.

ഇറക്കുമതി തീരുവയിലെ ഈ വർദ്ധന ജിസിസിയിലെയും ഇന്ത്യയിലെയും സ്വർണ്ണ വിലയിലുള്ള വ്യത്യാസവും വർദ്ധിപ്പിക്കും. ഇറക്കുമതി തീരുവ വർദ്ധിക്കുമ്പോൾ ഇന്ത്യയിലേതിനേക്കാൾ 12% മുതൽ 15% വരെ ജിസിസിയിലെ സ്വർണ്ണവിലയിൽ കുറവുണ്ടാവുകയും ഇതോടെ ജിസിസിയിലെ സ്വർണ്ണ വില കൂടുതൽ ആകർഷകമാവുകയും ചെയ്യും. ഒപ്പം രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയിലെ സ്വർണ്ണ വില ഇനിയും വർദ്ധിക്കാനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിസിസിയിൽ സ്വർണവില ഉപഭോക്തൃ സൗഹ്യദ നിലവാരത്തിലേക്ക് മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ, അവധിക്കാലത്തിന് മുന്നോടിയായി സ്വർണത്തിൽ നിക്ഷേപിക്കാനും നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രിയപ്പെട്ടവർക്ക് ആഭരണങ്ങൾ സമ്മാനമായി വാങ്ങാനും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ സമയമാണിത്. ഇന്ത്യയിൽ നിന്നും സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ആഭരണങ്ങൾ വാങ്ങുന്നതിൽ വർധനയുണ്ടാകുമെന്നും  പ്രതീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ വിലയിൽ ലഭ്യമാകുന്ന നേട്ടം ജിസിസിയിലെ താമസക്കാർക്കിടയിലും, വിനോദ സഞ്ചാരികൾക്കിടയിലും ഡിൽ ആഭരണങ്ങൾ വാങ്ങുന്നത് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.