കുവൈത്ത് സിറ്റി : കേഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് സോക്കര്‍ ലീഗില്‍ കാസര്‍ഗോഡിനും കോഴിക്കോടിനും എറണാകുളത്തിനും ജയം.ആദ്യ മത്സരത്തില്‍ കാസര്‍ഗോഡ് മറുപടിയില്ലാത്ത ആറു ഗോളുകൾക് പാലക്കാടിനെ പരാജയപ്പെടുത്തി.കാസര്‍ഗോഡിന് വേണ്ടി ന്യൂമാനും , സിബിനും രണ്ടു വീതം ഗോളുകളും നിതീഷ്,മുദസിര്‍ എന്നീവര്‍ ഓരോ ഗോളും നേടി. മാന്‍ ഓഫ് ദി മാച്ചായി കാസര്‍ഗോഡിന്‍റെ സുധീഷിനെ തിരഞ്ഞെടുത്തു. കണ്ണൂരും ട്രിവാന്‍ഡ്രവും ഏറ്റുമുട്ടിയ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. മികച്ച കളി പുറത്തെടുത്ത കണ്ണൂരിന്റെ സ്‌ട്രൈക്കർ സഹൂദ് മാന്‍ ഓഫ് ദി മാച്ചായി. തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ മൂന്നാം മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കോഴിക്കോട് മലപ്പുറത്തെ തോല്‍പ്പിച്ചു.കോഴിക്കോടിന് വേണ്ടി റഫീഖും ,ഫഹദും ഗോളുകൾ നേടി. മികച്ച സേവുകള്‍ നടത്തിയ കോഴിക്കോടിന്‍റെ ഗോൾ കീപ്പർ അമീഷ് ബോണപ്പാനെ കളിയിലെ മികച്ച താരമായി. എറണാകുളവും തൃശൂരും എതിരിട്ട അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എറണാകുളം വിജയിച്ചു. എറണാകുളത്തിന് വേണ്ടി അബില്‍ മൂന്ന് ഗോളും കിച്ചു ഒരു ഗോളും നേടി. ത്രിശൂരിൻറെ ആശ്വാസ ഗോൾ സമീറിന്റെ വകയായിരുന്നു .അന്തർ ജില്ലാ ടൂർണമെന്റിലെ ആദ്യ ഹാട്രിക് നേടിയ അബീലിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു മാസ്റ്റേര്‍സ് ലീഗില്‍ നടന്ന മത്സരങ്ങളില്‍ തിരുവനന്തപുരം ഒരു ഗോളിന് എറണാകുളത്തേയും കണ്ണൂര്‍ മൂന്ന് ഗോളിന് ത്രിശൂരിനെയും പരാജയപ്പെടുത്തി. പാലക്കാട്- കാസര്‍ഗോഡ് , മലപ്പുറം-കോഴിക്കോട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.