ഖത്തർ ലോകകപ്പ് മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്

0
22

മികച്ച പോരാട്ടത്തിലൂടെ ഖത്തർ ലോകകപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൊറോക്കോയെ 2-1ന് തകർത്താണ് ക്രൊയേഷ്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ ഏഴു മിനിറ്റിൽ ജോസ്കോ ഗാർഡിയോൾ ക്രൊയേഷ്യയുടെ വക ഗോൾ പിറന്നു. ഒട്ടും വൈകിപ്പിക്കാതെ ഒൻപതാം മിനിറ്റിൽ അഷ്റഫ് ദാരിയിലൂടെ മൊറോക്കോ ഇത് മടക്കി.42ാം മിനുട്ടിൽ മൊറോക്കൻ ഗോൾവല വീണ്ടും കുലുങ്ങി. മിസ്ലാവ് ഒർസിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ നേടിയത്.

ക്രൊയേഷ്യ സംബന്ധിച്ച ലൂസേഴ്സ് ഫൈനൽ അത്രമേൽ സുപ്രധാനപ്പെട്ടതായിരുന്നു. തങ്ങളുടെ സ്റ്റാർ പ്ലേയർ ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പിലെ വിടവാങ്ങൽ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ക്രൊയേഷ്യക്ക് സ്വീകാര്യമായിരുന്നില്ല.

മൊറോക്കോക്കും തല ഉയർത്തിപ്പിടിച്ച് തന്നെ മടങ്ങാം. ചരിത്രത്തിലാദ്യമായി സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനത്തോടെ.