ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോട്പാക്)ന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു

 

ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോട്പാക്)ന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സഫീന ജനറൽ ട്രേഡിങ്  കമ്പനിയുടെ ജനറൽമാനേജർ ശ്രീ.മോഹൻ ജോർജ് നിര്‍വ്വഹിച്ചു. സംഘടന ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തങ്ങളെ പ്രശംസിക്കുകയും,എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രസിഡന്റ് ഡോജിമാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  രക്ഷാധികാരി ബിനോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രതീഷ് കുമ്പളത് സ്വാഗതം പറയുകയും, മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ ശ്രീ.അനൂപ് സോമൻ, പോഗ്രാം കൺവീനർ ഷൈജു അബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിക്കുകയും ചെയ്തു.തുടർന്ന് റോബിൻ ലൂയിസ്  നന്ദിയും പ്രകാശിപ്പിച്ചു. കോട്പാക് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സിൽവർസ്റ്റാർ കുവൈറ്റും,കരിമ്പോളി പാട്ട്കൂട്ടവും ചേർന്നവതരിപ്പിച്ച ഗാനമേളയും,നാടൻപാട്ടും ഉണ്ടായിരുന്നു.എക്സിക്യൂട്ടിവ്  കമ്മറ്റി  അംഗങ്ങളും,ഏരിയ കോർഡിനേറ്റർമാരും,പരിപാടികൾക്ക് നേതൃത്വം നൽകി