പ്രായപൂർത്തിയാകാത്ത 11 കുട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെൻറ്

കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 11 കുട്ടികളെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ട്രാഫിക് പ്രോസിക്യൂഷന് റഫർ ചെയ്തു.കഴിഞ്ഞ വാരാന്ത്യത്തിൽ വിവിധ ഗവർണറേറ്റുകളിൽ നിന്നാണ് ഇവർ പിടിയിലായതായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ-റായി പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രായപൂർത്തിയാകാത്ത കുട്ടികൾ അവരുടെയും ഒപ്പം മറ്റുള്ളവരുടെ ക്ഷാ ജീവനും അപകടത്തിലാക്കുന്ന പ്രവർത്തിയാണ് ചെയ്യുന്നത് . ഇവരിൽ ചിലരെ ട്രാഫിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി പത്രം റിപ്പോർട്ട് ചെയ്തു.