‌’ക്ലീൻ ജലീബ്’ തുടരുന്നു: നിയമലംഘനത്തിന് ആളുകൾ പിടിയിൽ

0
13

കുവൈറ്റ്: ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായുള്ള നടപടിക്രമങ്ങൾ തുടർന്ന് അധികൃതർ. അബ്ബാസിയ, ഹസാവി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിരവധി പേരാണ് നിയമലംഘനത്തിന് പിടിയിലായത്. തൊഴിൽ, താമസാനുമതി എന്നിവയിൽ നിയമലംഘനം നടത്തിയ ആളുകളാണ് പിടിയിലായത്. ഇവരെ തുടർന്നുള്ള നടപടികൾക്കായി അധികൃതർക്ക് കൈമാറി.

ജലീബ് ഷുയൂഖിന്റെ വിവിധയിടങ്ങളിൽ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും നിർത്തിയിട്ടിരുന്നു ക്രെയിനുകളും കാറുകളും ഉൾപ്പെടെ മുൻസിപ്പൽ അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. ആക്രി വസ്തുക്കള്‍, ടയറുകൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ തുടങ്ങി മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു ജലീബ് അല്‍ ഷുയൂഖ്. ഇതിനെ തുടർന്നാണ് പ്രദേശത്തെ എല്ലാ തരത്തിലും ശുദ്ധീകരിക്കുന്നതിനായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ജലീബ് പദ്ധതി ആരംഭിച്ചത്.