60വയസ്സ് കഴിഞ്ഞവരുടെ റസിഡന്‍സി പുതുക്കല്‍; 500 മുതല്‍ 700 ദിനാർ വരെ വാർഷിക ഫീസ് ഏർപ്പെടുത്താന് ആലോചന

0
6

കുവൈത്ത്‌ സിറ്റി അറുപത്‌ വയസ്സിന്‌ മുകളില്‍ പ്രായമുള്ള പ്രവാസികളുടെ റസിഡന്‍സ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 60 വയസ്സിനു മുകളിലുള്ള എല്ലാ പ്രവാസികൾക്കും റസിഡന്‍സ്‌ പുതുക്കുന്നതിനായി 500 മുതൽ 700 ദിനാർ വരെ വാർഷിക ഫീസായി ഏർപ്പെടുത്തുക എന്നതായ് പ്രശ്ന പരിഹാരമായി പരിഗണിക്കപ്പെടുന്നത്തൊ ഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെയാണ് നിശ്ചിത ഫീസ് ഏർപ്പെടുത്തുക

ഈ പ്രായപരിധിയില്‍ പെടുന്ന ഒരു ലക്ഷത്തോളം വരുന്ന പ്രവാസികളെ തീരുമാനം ബാധിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. കുവൈത്ത്‌ മാനവ വിഭവശേഷി മന്ത്രാലയം നിലവില്‍ വിഷയം വാണിജ്യ വ്യവസായ മന്ത്രിയുടെ പരിഗണനയ്‌ക്ക്‌ വിട്ടിരിക്കുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ പലഭാഗത്തുനിന്നായി അദ്ദേഹത്തിന്‌ മുകളില്‍ കടുത്ത സമ്മര്‍ദങ്ങളുള്ളതായും മാധ്യമ വാര്‍ത്തകളില്‍ പറയുന്നു. രാജ്യതാല്‍പര്യത്തിനും, ബിസിനസ്സുകള്‍ക്കും, മനുഷ്യാവകാശമുറപ്പാക്കുന്നതും ഒപ്പം സിവില്‍ സമൂഹത്തിനും സ്വാകാര്യമായ പരിഹാരമാണ്‌ വിഷയത്തില്‍ കണ്ടെത്തേണ്ടത്‌ എന്നതിനാല്‍ തന്നെ.

റസിഡന്‍സി പുതുക്കേണ്ടെന്ന തീരുമാനം വളരെയധികം അനിശ്ചിതത്വങ്ങള്‍ക്കും പ്രവാസികള്‍ക്കിടയില്‍ ഉത്‌കണ്‌ഠയ്‌ക്കും വഴിവച്ചിട്ടുണ്ട്‌. തീരുമാനം സ്വകാര്യ തൊഴില്‍ വിപണിയില്‍ വലിയ വിടവ്‌ സൃഷ്ടിക്കും, വിദഗ്‌ധ താഴിലാളികളുടെ അഭാവം , തൊഴിലുടമകള്‍ക്ക്‌ സാമ്പത്തിക നഷ്ടം എന്നിവയ്‌ക്കും കാരണമാകും.