ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഫീസ് ഇളവും വാഗ്ദാനം ചെയ്ത് കുവൈത്തിലെ അല്‍ഗോണ്‍ക്വിന്‍ കോളജ്

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ സ്‌കോളര്‍ഷിപ്പും ഫീസ്‌ ഇളവും വാഗ്ദാനം ചെയ്ത് അല്‍ഗോണ്‍ക്വിന്‍ കോളജ്‌. കുവൈത്തിലെ ആദ്യ കനേഡിയന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്‌. നിര്‍ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച്‌ 3 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയെന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അറിയിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസി വഴിയോ കുവൈത്തിലെ സാംസ്കാരിക അറ്റാഷെ വഴിയോ സ്കോളർഷിപ്പിന് അപേക്ഷിക്കാം.സ്കോളർഷിപ്പ് ലഭിക്കുന്നവർ കോഴ്സ് ഫീസിന്ർറെ 60 ശതമാനം മാത്രം നല്കിയാൽ‌ മതിയാകും. ബിസിനസ്സ്‌ , നൂതന സാങ്കേതിക വിദ്യ വിഭാഗങ്ങളിലായി നിരവധി കോഴ്‌സുകളാണ്‌ ഇവിടുളളത്‌. കുവൈത്ത്‌, കാനഡ അംഗീകൃത സര്‍ട്ടിഫിക്കേറ്റുകളാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുക.