കുവൈത്ത് സിറ്റി : അടിയന്തര സർക്കാർ പദ്ധതികൾക്ക് വേണ്ടി വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള റെഗുലേഷനിൽ മാറ്റം വരുത്തി. ഒരു വർഷ കാലാവധിയുള്ള പദ്ധതികൾക്ക് നൽകുന്ന പെർമിറ്റുകളിലാണ് മാറ്റം. ജനസംഖ്യാ അനുപാതം തൊഴിൽ സാഹചര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള പുതിയ നടപടി ക്രമത്തിൽ തൊഴിലാളികളുടെ പവിവരങ്ങളും കരാർ കാലാവധിയും ലഭ്യമാക്കണം. കരാറുകൾ ഗവേൺമെന്റ് കോൺട്രാക്ട് ആന്റ് പ്രോജക്ടിൽ രജിസ്റ്റർ ചെയ്യുന്ന നടപടി തുടരും. സർക്കാരിലെ കരാർ ഫയർ ഒരു വർഷം തികയുമ്പോൾ സ്വാഭാവികമായി റദ്ദാക്കുമെന്ന് പബ്ലിക് മാൻ പവർ അതോറിറ്റി വ്യക്തമാക്കി.
കാരണമേതുമില്ലാതെ തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിന്നാൽ,ഹാജരാകാത്ത തീയതി മുതൽ ഏഴു ദിവസത്തിന് ശേഷം വിവരം ബന്ധപ്പെട്ട വകുപ്പിനെ തൊഴിലുടമ അറിയ്ക്കണം. നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ, അത് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ തൊഴിലാളി അത് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും, അല്ലാത്തപക്ഷം അത് അസാധുവായതായി കണക്കാക്കപ്പെടും. ഹാജരാകാതിരുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ കത്തിന്റെ പകർപ്പ് ജോലിസ്ഥലത്ത് ദൃശ്യമായ സ്ഥലത്ത് തൊഴിലുടമ പ്രദർശിപ്പിക്കണമെന്നും മാൻ പവർ അതോറിറ്റി വക്തമാക്കി.