കുവൈത്തിന് സ്വന്തമായി സെർച്ച് എഞ്ചിൻ വേണം

കുവൈത്ത് സിറ്റി : ലോകമെമ്പാടുമുള്ള സർക്കാരുകളും ആഗോള സോഷ്യൽ മീഡിയാ സെർച്ച് എഞ്ചിൻ കമ്പനികളും തമ്മിലുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ അറബ്, കുവൈത്ത് ആശയവിനിമയ പ്ലാറ്റ്ഫോമുകളുടെയും സെർച്ച് എഞ്ചിനുകളുടെയും ആവശ്യകതയെക്കുറിച്ച് കുവൈത്തിലെ ഗ്ലോബൽ ഇലക്ട്രോണിക് മീഡിയ ക്ലബ് ചെയർപേഴ്‌സൺ ഹിന്ദ് അൽ നഹീദ് ഊന്നിപ്പറഞ്ഞു. ടെക്നോളജി കമ്പനികളും സർക്കാരുകളും തമ്മിലുളള തർക്കങ്ങൾ കാരണം 2021 സോഷ്യൽ മീഡിയകളുടെയും എഞ്ചിനുകളുടെയും ആകില്ല. സംഗീതത്തിനും മറ്റ് ഉൽപ്പനങ്ങളുടെയും ബൗദ്ധിക സ്വത്തവകാശങ്ങൾ സംബന്ധിച്ച നിയമനിർമ്മാണം ഓരോ രാജ്യത്തും രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ നഹീദ് പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ് ഫോമുകൾ കന്റെന്റ് സൃഷ്ടാക്കൾക്കും ഡിജിറ്റൽ പാതങ്ങൾക്കും പണം നൽകാൻ ബാധ്യതപ്പെടുത്തുന്ന നിയമനിർമ്മാണങ്ങൾ വിവിധ രാജ്യങ്ങൾ നടത്തുനുണ്ട്. ഇക്കാര്യത്തിൽ ഫ്രാൻസും ഗൂഗിളുമായും ബ്രിട്ടൻ ഫെയ്‌സ്ബുക്കുമാകും ചേർന്ന് പ്രവർത്തിച്ചു. ഓസ്‌ട്രേലിയയും സമാന പ്രവർത്തനം നടത്തിയിട്ടുണ്ട്.ഇന്ത്യയും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ നഹീദ് പറഞ്ഞു. ബിസിനസ്സുകാർ സ്വന്തം സംരഭങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കണം. ഗൂഗിൾ പ്രവർത്തനം അവസാനിപ്പിച്ചാൽ അത്തരം വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ബിസിനസ്സിനുമുള്ള പ്ലാറ്റ്ഫോമുകളിൽ അവരുടെ ഡാറ്റയും ഉപഭോക്താക്കളുടെ നമ്പറുകളും സൂക്ഷിക്കണമെന്നും അൽ നഹീദ് അവശ്യപ്പെട്ടു.